വയനാടിന് അനുയോജ്യമായ റോബസ്റ്റ കാപ്പി ഇനങ്ങള്‍

wayanad ghat

വയനാടിന് അനുയോജ്യമായ റോബസ്റ്റ കാപ്പി ഇനങ്ങള്‍

വയനാടിന്‍റെ കലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ ഇനമാണ്‌ Coffea canephora അഥവാ റോബസ്റ്റ കാപ്പി. ഇലത്തൂരുമ്പു രോഗത്തിനെയും , കാപ്പി തണ്ടുതുരപ്പന്‍ (White Stem Borer) രോഗത്തിനെയും, നീമ വിരകളെയും പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ് റോബസ്റ്റ ഇനങ്ങള്‍. സ്ഥായിയായ വിളവും റോബസ്റ്റ ഇനങ്ങളുടെ പ്രത്യേകതയാണ്. വയനാടന്‍ കലാവസ്ഥയ്ക്ക് അനുയോജ്യമായ റോബസ്റ്റ ഇനങ്ങളാണ് S.274 & CXR. പിന്നെ സാധാരണയായി നമ്മുടെ കൃഷിയിടങ്ങളില്‍ കണ്ടുവരുന്ന Old robusta അഥവാ വയനാടന്‍ റോബസ്റ്റ. വയനാട്ടില്‍ അറബിക്ക ഇനങ്ങള്‍ കൃഷി ചെയ്യുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഇന്ത്യയിലെ Geographical Indication ഉള്ള 5 കാപ്പിയിനങ്ങളില്‍ ഒന്നാണ് നമ്മുടെ വയനാടന്‍ റോബസ്റ്റ.

Like?

ചീങ്ങേരി മല

വയനാടന്‍ മഞ്ഞിന്റെ കുളിരില്‍ ചീങ്ങേരി സാഹസിക ടൂറിസം സഞ്ചാരികളുടെ പ്രീയ കേന്ദ്രമാകുന്നു. പാറക്കെട്ടുകളെ കീഴടക്കി ആകാശ കാഴ്ചകള്‍ കാണാന്‍ രണ്ട് മാസം കൊണ്ട് നാലായിരത്തിലധികം സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്.

Like?

Tourists start arriving as Wayanad re opens

wayanad ghat

With the Kerala government giving the nod to reopen tourist centres after a forced 8-month hiatus due to the COVID-19 pandemic, travellers have started to visit Wayanad district, a favourite destination in Kerala.The centres under the District Tourism Promotion Council (DTPC) have been reopened and the Pookode Lake hosted the most number of visitors, nearly 196, in the district on Friday.Facilities such as online registration and QR code for entering requisite information were put in place as part of receiving tourists. As the QR code was successfully put into use at Edakkal cave, this facility will be extended to other tourist spots in Wayanad district.The authorities concerned will also make sure that the visitors are following the COVID-19 protocol.

Like?

A little about Pazhassi Raja

wayanad ghat

ഇന്ത്യയിലെ ബ്രിട്ടീഷ് ദുർഭരണത്തിനെതിരെ പേരാടിയ ആദ്യകാല നായകരിൽ ഒരാളായിരുന്ന, വീര കേരളവർമ്മ പഴശ്ശി രാജാ എ.ഡി. 1805 നവംബർ 30 ന് പുൽപ്പള്ളിയിലെ മാവിലാംതോട്ടത്തിൽ വച്ച് രക്തസാക്ഷിയായി. വീരപഴശ്ശിയുടെ മൃതദേഹം അന്നത്തെ ബ്രിട്ടീഷ് സബ് കളക്ടർ ആയിരുന്ന ടി.എച്ച്.ബാബറുടെ മഞ്ചത്തിൽ കിടത്തിയാണ് മാനന്തവാടിയിൽ എത്തിച്ചത്. മാനന്തവാടിയിൽ കൊണ്ടുവന്ന പഴശ്ശിയുടെ മൃതശരീരം സൈനീക ബഹുമതികളോടെ സംസ്കരിച്ചുവെന്നാണ് ചരിത്രം കാണിക്കുന്നത്. പഴശ്ശിരാജയുടെ ഈ ധീരമരണം നവംബർ 30 ന് രക്തസാക്ഷി ദിനമായി ആചരിക്കുന്നു.

Like?

വയനാട് ടൂർ പ്ലാൻ

wayanad ghat

വയനാട് ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടും ഇത്; 32 സ്ഥലങ്ങളും ഫുൾ വിവരവും
ഒരു round-trip ഇൽ നിങ്ങൾക്ക് എങ്ങനെ വയനാട് മൊത്തമായി കണ്ടു തീർക്കാം എന്നാണ് ഇവിടെ വിവരിക്കുന്നത് . കൂടെ map ഉം കൊടുത്തിട്ടുണ്ട് . അടിവാരത്തുനിന്നു തുടങ്ങി ആദ്യം എത്തുന്ന സ്ഥലം പിന്നെ അതിന്റെ തൊട്ടടുത്ത് എന്ന രീതിയിൽ ആണ് ക്രമീകരിച്ചിട്ടുള്ളത്
വയനാടിനെ കുറിച്ച് വ്യക്തമായ ധാരണയോട് കൂടി അല്ല ആരും വയനാട് കാണാൻ വരുന്നത്. വയനാട് കാണണം എന്ന ആവേശത്തിൽ എല്ലാവരും ചാടി പുറപ്പെടും , ചുരവും പൂക്കോട് തടാകവും സൂചിപ്പാറ വെള്ളച്ചാട്ടവും കണ്ടു കഴിഞ്ഞാൽ പിന്നെ ആകെ തപ്പൽ ആയി കൂട്ടുകാരെ വിളിയോട് വിളി ആയി ,അന്നേരം കിട്ടും തിരുനെല്ലിയും ബാണാസുരസാഗർ dam ഉം കൂടെ ചെംബ്ര മലയും കുറുവദ്വീപും ഇതൊക്കെ വെവ്വേറെ ദിശയിൽ ആയതു കൊണ്ട് ഏതെങ്കിലും ഒന്ന് കണ്ടു നേരെ തിരിച്ചു പോരും.

Like?