wayanad ghat

വയനാടിന് അനുയോജ്യമായ റോബസ്റ്റ കാപ്പി ഇനങ്ങള്‍

Agriculture Wayanad
  •  
  •  
  •  
  •  
  •  
  •  
What is the new IFSC code of Andhra bank, Kalpetta branch?

വയനാടിന് അനുയോജ്യമായ റോബസ്റ്റ കാപ്പി ഇനങ്ങള്‍


വയനാടിന്‍റെ കലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ ഇനമാണ്‌ Coffea canephora അഥവാ റോബസ്റ്റ കാപ്പി. ഇലത്തൂരുമ്പു രോഗത്തിനെയും , കാപ്പി തണ്ടുതുരപ്പന്‍ (White Stem Borer) രോഗത്തിനെയും, നീമ വിരകളെയും പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ് റോബസ്റ്റ ഇനങ്ങള്‍. സ്ഥായിയായ വിളവും റോബസ്റ്റ ഇനങ്ങളുടെ പ്രത്യേകതയാണ്. വയനാടന്‍ കലാവസ്ഥയ്ക്ക് അനുയോജ്യമായ റോബസ്റ്റ ഇനങ്ങളാണ് S.274 & CXR. പിന്നെ സാധാരണയായി നമ്മുടെ കൃഷിയിടങ്ങളില്‍ കണ്ടുവരുന്ന Old robusta അഥവാ വയനാടന്‍ റോബസ്റ്റ. വയനാട്ടില്‍ അറബിക്ക ഇനങ്ങള്‍ കൃഷി ചെയ്യുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഇന്ത്യയിലെ Geographical Indication ഉള്ള 5 കാപ്പിയിനങ്ങളില്‍ ഒന്നാണ് നമ്മുടെ വയനാടന്‍ റോബസ്റ്റ.

1.S.274


കോഫി ബോര്‍ഡിന്‍റെ കേന്ദ്ര കാപ്പി ഗവേഷണ കേന്ദ്രം (Central Coffee Research Institute) വികസിപ്പിച്ചെടുത്ത ഒരു റോബസ്റ്റ കാപ്പി ഇനമാണ് S.274. ഈ ഇനം നടേണ്ട അനുയോജ്യമായ അകലം 10’x10′ ആണ്. വലിയ ഇലകളും സാമാന്യം സ്പഷ്ടമായ കായകളും ഈ ഇനത്തിന്റെ പ്രത്യേകതയാണ്. 30-50 കായകള്‍ വരെ ഒരു മൊട്ടില്‍ ഉണ്ടാകുന്നു. 5 കിലോ പഴുത്ത കായയില്‍ നിന്നും 1 കിലോ എന്ന അനുപാതത്തില്‍ കാപ്പി പരിപ്പ് ലഭിക്കുന്നതാണ്. 43% A grade bean ആണ് ഈ ഇനത്തില്‍ നിന്നും ലഭിക്കുന്നത്. നന കൊടുക്കുന്ന തോട്ടങ്ങളില്‍ ഏക്കറില്‍ 1000-1200 Kg വിളവു ഈ ഇനത്തില്‍ നിന്നും കിട്ടും. വൃഷ്ടിയെ ആശ്രയിക്കുന്ന തോട്ടങ്ങളില്‍ ഏക്കറില്‍ 400- 600 kg വിളവ് ആണ് പ്രതീക്ഷിക്കാവുന്നത്. ഇത് നല്ല രുചിയും ഗുണമേന്‍മായും ഉള്ള കാപ്പിയാണ്.

2.CXR


കോഫി ബോര്‍ഡിന്‍റെ കേന്ദ്ര കാപ്പി ഗവേഷണ കേന്ദ്രം (Central Coffee Research Institute) വികസിപ്പിച്ചെടുത്ത മറ്റൊരു റോബസ്റ്റ കാപ്പി ഇനമാണ് CXR. ഇത് ഒരു ഹൈബ്രിഡ് ഇനം ആണ്. Coffea congensis, Coffea canephora എന്നീ രണ്ടു കാപ്പി ഇനങ്ങളുടെ സങ്കര ഇനമാണ് CXR. ഈ ഇനം നടേണ്ട അനുയോജ്യമായ അകലം 8’x8′ അല്ലെങ്കില്‍ 9’x9′ ആണ്. മാതൃ സസ്യങ്ങളില്‍ ഒന്നായ Coffea congensis അറബിക്ക കാപ്പിയോടും റോബസ്റ്റ കാപ്പിയോടും സാമ്യമുള്ള ഇനമാണ്. റോബസ്റ്റ കാപ്പിയെക്കാളും ഗുണമേന്‍മയും, ഒപ്പം തന്നെ കീഴോട്ട് ചാഞ്ഞു വളരുന്ന ശിഖരങ്ങളും ഇതിന്റെ പ്രത്യേകതയാണ്. ഈ രണ്ടു പ്രത്യേകതകളും CXR ഇനത്തിലും കാണാം. ഓരോ ശിഖിരത്തിലും 9-12 വരെ മൊട്ടുകള്‍ CXR നു ഉണ്ട്. 30-40 വരെ കായകള്‍ ഓരോ മൊട്ടിലും ഉണ്ടാകും. താരതമ്യേന വലിയ കായകളാണ് ഈ ഇനത്തില്‍ കാണുന്നത്. ഇവ ഒരേ പോലെ പഴുക്കുന്നവയും ആണ്. 45-50% A grade bean ആണ് ഈ ഇനത്തില്‍ നിന്നും ലഭിക്കുന്നത്. 4.5 കിലോ പഴുത്ത കായയില്‍ നിന്നും 1 കിലോ എന്ന അനുപാതത്തില്‍ കാപ്പി പരിപ്പ് ലഭിക്കുന്നതാണ്.രുചിയോടൊപ്പം ഗുണമേന്‍മയും ഉള്ള കാപ്പിയാണ് CXR. നന കൊടുക്കുന്ന തോട്ടങ്ങളില്‍ ഏക്കറില്‍ 800-1000 Kg വിളവു ഈ ഇനത്തില്‍ നിന്നും കിട്ടും. വൃഷ്ടിയെ ആശ്രയിക്കുന്ന തോട്ടങ്ങളില്‍ ഏക്കറില്‍ 400- 600 kg വിളവ് ആണ് പ്രതീക്ഷിക്കാവുന്നത്. ഈ കാപ്പിയുടെ ഘടന ഒതുങ്ങിയത് ആയതിനാല്‍ ഇത് വിളവെടുക്കാനും എളുപ്പമാണ്.

Earn Free Bitcoin

Like?
Wayanad.co.in Admin

Webmaster of Wayanad.net, Wayanad.co.in, Ethwebs.net etc. Hailing from Wayanad, Kerala, India.

https://wayanad.co.in