A little about Pazhassi Raja

ഇന്ത്യയിലെ ബ്രിട്ടീഷ് ദുർഭരണത്തിനെതിരെ പേരാടിയ ആദ്യകാല നായകരിൽ ഒരാളായിരുന്ന, വീര കേരളവർമ്മ പഴശ്ശി രാജാ എ.ഡി. 1805 നവംബർ 30 ന് പുൽപ്പള്ളിയിലെ മാവിലാംതോട്ടത്തിൽ വച്ച് രക്തസാക്ഷിയായി. വീരപഴശ്ശിയുടെ മൃതദേഹം അന്നത്തെ ബ്രിട്ടീഷ് സബ് കളക്ടർ ആയിരുന്ന ടി.എച്ച്.ബാബറുടെ മഞ്ചത്തിൽ കിടത്തിയാണ് മാനന്തവാടിയിൽ എത്തിച്ചത്. മാനന്തവാടിയിൽ കൊണ്ടുവന്ന പഴശ്ശിയുടെ മൃതശരീരം സൈനീക ബഹുമതികളോടെ സംസ്കരിച്ചുവെന്നാണ് ചരിത്രം കാണിക്കുന്നത്. പഴശ്ശിരാജയുടെ ഈ ധീരമരണം നവംബർ 30 ന് രക്തസാക്ഷി ദിനമായി ആചരിക്കുന്നു.